കടമ്പഴിപ്പുറം: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 7 മുതൽ 20 വരെ നടത്തുന്ന കുഷ്ഠരോഗ നിവാരണ പരിപാടിയുടെ ഭാഗമായി സൂപ്പർവൈസർമാർക്കുള്ള പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സവിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ വി.എം.അനീഷ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.പി.എം.ഫസീല,ഹെൽത്ത് സൂപ്പർ വൈസർ സി.എൻ.സന്തോഷ്, ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് എപ്പിഡമയോളജിസ്റ്റ് കെ.എം സുനിത എന്നിവർ ക്ലാസ്സെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.എ.കെ. സുരേഷ്,ഹെൽത്ത് ഇൻസ്‌പെക്ടർ
എം.രജനി, കെ. അപർണ രാജ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |