തിരുവനന്തപുരം:വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വക്കം മൗലവി സ്മാരക പ്രഭാഷണം,പുരസ്കാര സമർപ്പണം,പുസ്തക പ്രകാശനം എന്നിവ 29ന് നടക്കും.പാളയം നിയമസഭാ മന്ദിരത്തിന് സമീപമുള്ള ക്രൈസ്റ്റ് ചർച്ച് സെന്റിനറി ഹാളിൽ വൈകിട്ട് 5നാണ് ചടങ്ങ്. വക്കം മൗലവി സ്മാരക പ്രഭാഷണം മുസ്ലിം സ്ത്രീ എന്ന വിഷയത്തിൽ വക്കം മൗലവിയുടെ നിലപാടും ഇന്നിന്റെ യാഥാർത്ഥ്യവും എന്ന വിഷയത്തിൽ പ്രമുഖ എഴുത്തുകാരി ഖദീജ മുംതാസ് പ്രഭാഷണം നടത്തും. എഴുത്തുകാരി സുജ സൂസൻ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ജി.പ്രിയദർശനന് വക്കം മൗലവി പുരസ്കാരം സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |