
കണ്ണൂർ: കൃഷ്ണ മേനോൻ വനിതാ കോളേജിൽ ജനുവരി 13 മുതൽ ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ നടക്കും. ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 2025 ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ലോകമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തും സയൻസ് പോർട്ടൽ ലൂക്കയും ചേർന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ അക്കാഡമിക പിന്തുണയോട്കൂടിയാണ് കണ്ണൂർ ഗവ. വനിതാ കോളേജ് സുവർണ്ണ ജൂബിലി സംഘാടകസമിതിയുടെ നേതൃത്വത്തിൽ പ്രദർശനം ഒരുക്കുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് എക്സിബിഷൻ കാണാൻ www.q.luca.co.in എന്ന വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഓരോ കേന്ദ്രത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 സ്ഥാപനങ്ങൾക്ക് അവസരം. ഒരു സ്ഥാപനത്തിൽ നിന്ന് നൂറുവരെ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. പൊതുജനങ്ങൾ നേരിട്ട് വന്നാൽ മതിയാകും. ഫോൺ:9961354678.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |