
ഒല്ലൂർ: ക്രിസ്മസിനോട് അനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ നടത്തറ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്രിസ്മസ് ട്രേഡ് ഫെയർ സംഘടിപ്പിച്ചു. ഒല്ലൂക്കര എം.ഇ.ആർ.സി എം.ഇ.ഡി പദ്ധതിയുമായി സംയോജിച്ച് നടത്തുന്ന ജില്ലാ തല ക്രിസ്മസ് ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം പൂച്ചട്ടി സെന്ററിൽ മന്ത്രി കെ.രാജൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ.ദീപക് അദ്ധ്യക്ഷനായി. ജീജ ജയൻ, വത്സല, കെ.രാധാകൃഷ്ണൻ, വിജയകൃഷ്ണൻ, ദീപു എന്നിവർ സംസാരിച്ചു. വിവിധതരം കേക്കുകൾ, പലഹാരങ്ങൾ, കുടുംബശ്രീ കറി പൗഡർ കൺസോർഷ്യത്തിന്റെ വിവിധതരം മസാലപ്പൊടികൾ, അരിപ്പൊടി, പുട്ടുപൊടി മുതലായവ, ടോയ്‌ലെറ്റ് ട്രീസ്, തുണിത്തരങ്ങൾ, ജ്യൂട്ട് ബാഗുകൾ, ലേഡീസ് ബാഗുകൾ, പച്ചക്കറികൾ, മത്സ്യങ്ങൾ, വിവിധ ഫല വൃക്ഷത്തൈകൾ മുതലായവ ഫെയറിൽ മിതമായ നിരക്കിൽ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |