
പാവറട്ടി : ഏനാമാവ്-മുല്ലശ്ശേരി കോൾ നെൽക്കർഷക കൂട്ടായ്മ 27മുതൽ സമരം ആരംഭിക്കുമെന്ന് കൺവീനർ പി. പരമേശ്വരൻ അറിയിച്ചു. കോൾ മേഖലയിൽ നെല്ല് സംഭരിക്കുന്നതിന് ഈ വർഷത്തെ സംവിധാനങ്ങൾ ഇതുവരെ നിലവിൽ വന്നിട്ടില്ല. സപ്ലൈകോ രജിസ്‌ട്രേഷനും ആരംഭിച്ചിട്ടില്ല. ഇതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. ഏനാമാവിൽ ഇന്നത്തെ നിരക്കിൽ 67 പോയിന്റ് നിലയിലാണ് ജലനിരപ്പ് നിൽക്കുന്നത്. ജലനിരപ്പ് 80 പോയിന്റിൽ കുടുതലായി ഉയർന്നില്ലെങ്കിൽ കോൾ നെൽക്കൃഷി മുഴുവൻ ഉപ്പിനാൽ നശിക്കും. കാലാവസ്ഥ വിള ഇൻഷ്വറൻസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല. കാലാവസ്ഥ വിള രജിസ്റ്റർ ചെയ്യാൻ കൃഷിക്കാർക്ക് ആവശ്യമായ സംവിധാനമുണ്ടാക്കണം. ഈ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിക്കുന്നതെന്ന് കൺവീനർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |