
മുളങ്കുന്നത്തുകാവ്: കൗമാര പ്രായക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി തൃശൂർ മെഡിക്കൽ കോളേജിൽ കൗമാര സൗഹൃദ ആരോഗ്യക്ലിനിക് തുറന്നു. ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സനൽ കുമാർ നിർവഹിച്ചു. സൂപ്രണ്ട് ഡോ.എം.രാധിക അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ടി.അജിത് കുമാർ, ഡോ. ജാനകി മേനോൻ, ഡോ.ടി.എം. ആനന്ദ കേശവൻ,ഡോ. ഫെബി ഫ്രാൻസിസ്, ഡോ.സി.കൃഷ്ണ എന്നിവർ സംസാരിച്ചു. ക്ലിനിക് എല്ലാ മാസവും രണ്ടാമത്തേയും നാലാമത്തേയും ചൊവ്വാഴ്ച്ചയിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കും. വളർച്ചയും കൗമാര പരിവർത്തന പ്രശ്‌നങ്ങൾ, ആരോഗ്യം, പ്രജനനാരോഗ്യം, പോഷകാഹാരം, അനീമിയം, മാനസികാരോഗ്യം, കൗൺസലിംഗ്, ലഹരി ഉപയോഗം തടയൽ, അക്കാഡമിക് സമ്മർദ്ദം തുടങ്ങിയ വിഷയങ്ങളിൽ സേവനങ്ങൾ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |