
ഗുരുവായൂർ: ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരക ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്‌കാരത്തിന് നാഗസ്വര വിദ്വാൻ വെട്ടിക്കവല ശശികുമാറിനെയും മൂത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്‌കാരത്തിന് ഓച്ചിറ ഭാസ്‌ക്കരനെയും തെരഞ്ഞെടുത്തു. നാഗസ്വരം-തവിൽ സംഗീതോത്സവത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം നൽകുന്നതാണ് പുരസ്‌കാരം.
25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ, നാഗസ്വര വിദ്വാൻ ആറൻമുള ശ്രീകുമാർ , തവിൽ വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പാളുമായ ചേർത്തല എസ്.പി.ശ്രീകുമാർ എന്നിവരുൾപ്പെട്ട പുരസ്‌കാര നിർണയ സമിതിയാണ് പേര് ശുപാർശ ചെയ്തത്. ജനുവരി ഒന്നിന് നാഗസ്വരം തവിൽ സംഗീതോത്സവ വേദിയിൽ പുരസ്‌കാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |