
കളമശേരി: സഹീർ അലി സംവിധാനം ചെയ്ത 'നിഴൽ യാത്രികൻ" എന്ന ഹ്രസ്വചിത്രത്തിന് കേരള ഫോക്‌ലോർ അക്കാഡമി ഡോക്യുമെന്ററി അവാർഡ് ലഭിച്ചു. തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയ ചിത്രം കൊളംബിയയിലെ ഏഷ്യൻ സ്റ്റഡീസ് ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സഹീർ അലിയുടെ മകൾ ഫാബി സഹീർ രചന നിർവഹിച്ച ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാബു ഏഴിക്കരയും രെജീഷ് അനാമികയുമാണ്. രാഹുൽ കെ.പുലവർ നിർമ്മാണം നിർവഹിച്ച ചിത്രത്തിന് സനൽ പോറ്റിയാണ് ശബ്ദവിവരണം നൽകിയത്.
സഹീർ അലി നിലവിൽ കേരള സംഗീത നാടക അക്കാഡമി എക്സിക്യുട്ടീവ് അംഗമായും വൈലോപ്പിള്ളി സംസ്കൃതിഭവൻ ഭരണസമിതി അംഗമായും പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |