കോട്ടയം : വാഹനാപകടത്തിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ പേരൂർ പട്ടുകുളം വീട്ടിൽ പി.സി.എബ്രഹാമിന്റെ (69) അവകാശികൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി എസ്.സുഭാഷ് വിധിച്ചു. 2021 സെപ്തംബർ 18 ന് വൈകിട്ട് ഏറ്റുമാനൂർ മണർകാട് ബൈപ്പാസ് റോഡിലായിരുന്നു സംഭവം. പി.സി.എബ്രഹാമിന്റെ സ്കൂട്ടറിൽ പിന്നിൽ നിന്ന് വന്ന മിനിലോറി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ എബ്രഹാം ഒൻപതുമാസത്തിന് ശേഷം മരിച്ചു. കോടതി ചെലവും വിധി തുകയും പലിശയും ഉൾപ്പെടെയാണ് 48 ലക്ഷം നഷ്ടപരിഹാരം. ഹർജിക്കാർക്കായി അഭിഭാഷകരായ അഡ്വ.ബി.ബി.ബിനു, സി.എസ് ഗിരിജ, എസ്.രവീന്ദ്രൻ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |