കാളികാവ്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കാളികാവ് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിൽ നിന്നും ആദ്യ ടേം കോൺഗ്രസിന്. കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. ആകെയുള്ള 22 വാർഡുകളിൽ 12 സീറ്റ് നേടിയ കോൺഗ്രസിൽ ചെങ്കോട്
വാർഡിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട രമ രാജനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. രണ്ടര വർഷം കഴിഞ്ഞാൽ ഏഴ് അംഗങ്ങളുള്ള
ലീഗിനാവും പ്രസിഡന്റ് പദവി.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ആരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ലീഗ് വൃത്തങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |