തിരൂർ: തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി തൃപ്രങ്ങോട് ദേവസ്വം നടത്തുന്ന പാരായണ മത്സരങ്ങളിലും പ്രശ്നോത്തരിയിലും പങ്കെടുക്കാം. രാമായണ പാരായണ മത്സരം, ലളിതാസഹസ്രനാമ പാരായണ മത്സരം, രാമായണ പ്രശ്നോത്തരി എന്നിവയാണ് നടത്തുന്നത്. 15 വയസ്സ് വരെയുള്ള മത്സരാർത്ഥികൾക്ക് ജൂനിയർ വിഭാഗത്തിലും 16 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ശിവശൈലം ഓഡിറ്റോറിയത്തിൽ ജനുവരി ഒന്നിനാണു മത്സരം. പാരായണ മത്സരങ്ങൾ രാവിലെ 10നും പ്രശ്നോത്തരി മത്സരം ഉച്ചയ്ക്ക് രണ്ടിനുമാണ് നടത്തുന്നത്. ഡിസംബർ 29ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. 9447477934, 9567301302.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |