തേഞ്ഞിപ്പലം : ഈശോയുടെ തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചുകൊണ്ട് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളി ക്രിസ്തുമസ് ടൗൺ കരോൾ നടത്തി. ഇടവകയിലെ 13 യൂണിറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട വീടുകളിൽ ആഘോഷ രാവുകൾക്ക് നിറം പകർന്നുകൊണ്ട് കരോൾ നടത്തി. ഇടവക വികാരി ഫാ. അബ്രാഹം സ്രാമ്പിക്കൽ, കൈക്കാരന്മാരായ വിൽസൻ കാലായിൽ, തോമസ് മാളിയേക്കൽ, സാബിൻ ഉറുമ്പിൽ, ഡോണി എലിമുള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ ടൗൺ കരോൾ ആരംഭിച്ചു.
തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ ഈശോയുടെ തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചുകൊണ്ടുള്ള ക്രിസ്തുമസ് ടൗൺ കരോളിനായി ഒരുങ്ങുന്ന ഇടവക വികാരി ഫാ. അബ്രാഹം സ്രാമ്പിക്കലിന്റേയും കൈക്കാരന്മാരുടേയും നേതൃത്വത്തിലുള്ള കരോൾ സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |