
കാഞ്ഞങ്ങാട്: പർപ്പിൾ കൗ സംഘടിപ്പിച്ച മൂന്നാമത്തെ ചിത്രപ്രദർശനം കാഞ്ഞങ്ങാട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഡിസംബർ 30ന് സമാപിക്കും.അതിഥി കൃഷ്ണ, ആരവ് രമേശ് , ഇഷാനി, ഇഷാൻ രാജ് , ജ്വാല , ഐറിൻ ഇവ, നിധി പവൻ, ഇവാനിയ പ്രത്യൂഷ്, വാമിക ലക്ഷ്മി, അനയ് കൃഷ്ണ, എന്നിവർ പ്രദർശനം ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷൻ സദ്ഗമയ അദ്ധ്യക്ഷൻ ലെൻസ് ഫെഡ് ജില്ലാ അദ്ധ്യക്ഷൻ എം.വിജയൻ,ജൂനിയർ ജെസി കോർഡിനേറ്റർ വി.കെ.സജിത് , അഡ്വ ഷിജു പുതിയ പുരയിൽ എന്നിവർ സമ്മാനവിതരണം നടത്തി. ഷീബ ഈയക്കാട്, സബീന. നലവടത്ത്, ശ്രീജിന ജഗദീഷ്, ശ്രീഷ അരവിന്ദ്, സിമി കൃഷ്ണൻ, ദീപ്തി മംഗലത്ത്, ലത ബാലകൃഷ്ണൻ,സൗമ്യ ബാബു, അനൂപ് കെ.ടോൺ, ശരത് കരിച്ചേരി, കെ.വി.ഗോപാലൻ, വിനോദ്, ശിഹാബ് ബാലൻ, അരവിന്ദാക്ഷൻ സദ്ഗമയ അദ്ധ്യക്ഷത വഹിച്ചു.സബീന നലവടത്ത് സ്വാഗതവും ഷീബ ഈയക്കാട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |