
കാഞ്ഞങ്ങാട് : ഔഫ് അബ്ദുൾ റഹ്മാന്റെ അഞ്ചാം രക്തസാക്ഷിത്വ വാർഷികം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമുചിതമായി ആചരിച്ചു. പഴയകടപ്പുറത്ത് അനുസ്മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. നാസർ കൊളായി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.വൈ. എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ വി.വി.രമേശൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്, മുൻ ജില്ലാ പ്രസിഡന്റുമാരായ കെ.രാജ്മോഹൻ, പി.കെ.നിഷാന്ത്, ജില്ലാകമ്മിറ്റി അംഗം ഹരിത നാലപ്പാടം, എൻ.പ്രിയേഷ്, എൻ.വി.ബാലൻ, കെ.നിതിൻ കൗൺസിലർ, ഫൗസിയ ഷരീഫ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു. യുവജന റാലി മുറിയനാവിയിൽ നിന്നും ആരംഭിച്ച പഴയ കടപ്പുറത്ത് സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |