
കാഞ്ഞങ്ങാട്: വനം വികസന കോർപ്പറേഷൻ ഡയറക്ടർ ചുമതലയേറ്റ എൻ.സി.പി.എസ് കാസർകോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേരയെ എൻ.സി.പി.എസ് ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി സി ബാലൻ പൊന്നാട അണിയിച്ചു ഉപഹാരം സമ്മാനിച്ചു. ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരും പോഷക സംഘടനകളും ഭാരവാഹികളും ഹാരാർപ്പണം നടത്തി. കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ബെന്നി നാഗമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.നാരായണൻ, ഉദിനൂർ സുകുമാരൻ, സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, ഒ.കെ.ബാലകൃഷ്ണൻ, എ.ടി.വിജയൻ, സീനത്ത് സതീശൻ, ബ്ലോക്ക് പ്രസിഡന്റ് മഹമൂദ് കൈക്കമ്പ, സെമീർ ആണങ്കൂർ, രാഹുൽ നിലാങ്കര, നാസർ പള്ളം, മോഹനൻ ചുണ്ണംകുളം, ഹമീദ് ചേരങ്കൈ, രാധാകൃഷ്ണൻ കുറ്റിക്കോൽ, ഖദീജ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു. കരീം ചന്തേര മറുപടി പ്രസംഗം നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |