
തിരുവനന്തപുരം: രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ ശക്തികളാണ് പിന്നിൽ. ഇത്തരം നീക്കം കേരളത്തിൽ അനുവദിക്കില്ല. ആക്രമിക്കുന്നത് കഴിഞ്ഞ വർഷം കേക്കുമായി പോയവരാണ്. ഉത്തർപ്രദേശിൽ ക്രിസ്മസ് ആഘോഷം ഒഴിവാക്കി മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് പറഞ്ഞിരിക്കുന്നത്.
മദ്ധ്യപ്രദേശിലും ഡൽഹിയിലും ഒഡീഷയിലും അക്രമങ്ങളുണ്ടായി. സംസ്ഥാനത്തെ തപാൽ ഓഫിസുകളിലെ ക്രിസ്മസ്, പുതുവത്സര ആഘോഷത്തിൽ ഗണഗീതം പാടണമെന്ന് ബി.എം.എസ് യൂണിയൻ ആവശ്യപ്പെട്ടു. പ്രതിഷേധം വന്നതോടെ ആഘോഷം റദ്ദാക്കാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തീരുമാനിച്ചു. പാലക്കാട് പുതുശേരിയിൽ കരോൾ സംഘത്തിനുനേരെ ആക്രമണമുണ്ടായി. ഇതിനെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്‌കൂളുകളിലെ ആഘോഷങ്ങൾക്കെതിരെ സമ്മർദ്ദമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി എടുക്കുമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |