ആലപ്പുഴ: ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓർമ്മപുതുക്കി നാടെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കും.
പള്ളികളിലെല്ലാം ഇന്ന് പുലർച്ചെവരെ പ്രാർത്ഥനകളും ആഘോഷചടങ്ങുകളും നടന്നു. പ്രാർത്ഥന, കുർബാന എന്നിവയ്ക്ക് ശേഷം പള്ളികളിൽ യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു. മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി, തുമ്പോളി പള്ളി, അർത്തുങ്കൽ പള്ളി തുടങ്ങിയ ദേവാലയങ്ങളിലെല്ലാം. പാതിരാകുർബാനകൾ നടന്നു. തുടർന്ന് ആരംഭിച്ച കരോളും ക്രിസ്മസ് ആഘോഷങ്ങളും നേരം പുലരും വരെ നീണ്ടു. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പള്ളികളിൽ പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം വീടുകളിൽ ആഘോഷങ്ങൾ നടക്കും. ഇന്നലെ വിവിധ ഓഫീസുകളിലും ക്രിസ്മസ് ആഘോഷങ്ങൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |