
തൃശൂർ: നഗരത്തിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന സാധുക്കൾക്ക് പുതപ്പും കേക്കും നൽകി തൃശൂർ ഐ.എം.എ. പ്രസിഡന്റ് ഡോ. ബേബി തോമസ്, ട്രഷറർ ഡോ. ബിജോൺ ജോൺസൻ, സാംസ്‌കാരിക വിഭാഗം ചെയർമാൻ ഡോ. സന്തോഷ്ബാബു, സ്മിത സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പുതപ്പുകൾ സമ്മാനിച്ചത്. ഇനിയും ആശുപത്രികൾക്ക് പുറത്ത് ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡോ. ബേബി തോമസ് അറിയിച്ചു. വിദ്യാലയങ്ങളിലും സംഘടനകളിലും ആരാധനാലയങ്ങളിലും തൃശൂർ ഐ.എം.എയുടെ നേതൃത്വത്തിൽ അടിയന്തര ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തുമെന്ന് ഐ.എം.എ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |