
വർക്കല: കണ്ണ് കാണുന്നതിലും കാത് കേൾക്കുന്നതിലും മനസ് ചിന്തിക്കുന്നതിനും അനുഭവിക്കുന്നതിനും പിന്നിൽ നിലകൊള്ളുന്നത് ഒരു ശുദ്ധമായ ആത്മബോധമാണെന്നും ഈ ആത്മബോധം അഥവാ ദ്രഷ്ടാവ് അറിവാണെന്നും നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു. നാരായണ ഗുരുകുല കൺവെൻഷൻ രണ്ടാം ദിവസമായ ഇന്നലെ കേനോപനിഷത്തിനെ അപഗ്രഥിച്ച് പ്രവചനം നടത്തുകയായിരുന്നു അദ്ദേഹം.
നാരായണഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ പ്രഭാഷണം നടത്തി. 11ന് ആരംഭിച്ച പ്രബന്ധങ്ങളിൽ ഡോ.എസ്.കെ. രാധാകൃഷ്ണൻ മോഡറേറ്ററായി. ഉപനിഷത്തുകളിലെ ബ്രഹ്മവിചാരവും സമാധാനജീവിതവും എന്ന വിഷയത്തിൽ ബീജ മധുവും ഭഗവദ്ഗീതയിലെ ആരോഗ്യ ദർശനം' എന്ന വിഷയത്തിൽ ഡോ.വി.കെ. സന്തോഷും ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പവും ആധുനിക ദേശരാഷ്ട്ര സങ്കല്പവും എന്ന വിഷയത്തിൽ സ്മിതലേഖ.വി.പി യും(കണ്ണൂർ) പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 3.30ന് പ്രബന്ധങ്ങളെ അധികരിച്ച് ചർച്ച നടന്നു.
ഡോ.പ്രഭാവതി പ്രസന്നകുമാർ അവലോകനം നടത്തി. രാത്രി നടന്ന പ്രാർത്ഥനയോഗത്തിന് ശേഷം ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. അജീഷ് പുരുഷോത്തമൻ,ദീപക് ദിലീപ്, സജി എന്നിവർ കരോൾ ഗാനങ്ങൾ ആലപിച്ചു. ശാന്തിപ്രിയ(ബാംഗ്ലൂർ) ബാവുൽ സംഗീതനിശ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |