
കണ്ണൂർ: ക്രിസ്മസ് ആഘോഷിക്കാൻ കണ്ണൂരിലെത്തിയ വിദേശ വനിതക്ക് തെരുവ് നായ ആക്രമണം. ഇറ്റലിക്കാരിയായ ജെസിക്ക സെറീന അലക്സാണ്ടർ (26) എന്ന യുവതിക്കാണ് പയ്യാമ്പലം ബീച്ചിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20 ഓടെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. കാലിന് മുറിവേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെകൂടിയ നാലു തെരുവ് നായകളിലൊരെണ്ണം യുവതിയുടെ കാലിന് കടിക്കുകയായിരുന്നു. പിങ്ക് പോലീസെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |