കോട്ടയം: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാരുടെയും ഉപാദ്ധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരികൾ നേതൃത്വം നൽകും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10.30 നും, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30 നുമാണ് നടക്കുക. ജില്ലാ പഞ്ചായത്തിൽ കളക്ടർ ചേതന്‍കുമാർ മീണ നേതൃത്വം നൽകും. പ്രസിഡന്റുമാർ വരണാധികാരികൾ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. വൈസ് പ്രസിഡന്റുമാർക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |