
ചങ്ങനാശേരി: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് ചങ്ങനാശേരി ഗവ.ഹൈസ്‌കൂളിൽ ആരംഭിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എൻ.ഡി ആഷ അദ്ധ്യക്ഷത വഹിച്ചു. അംബികാ വിജയൻ, ബീനാ ജോബി, ഡോ.അനിൽകുമാർ, ശ്രീജ, എൻ.വി സതീഷ്‌കുമാർ, എച്ച്.അൻസിൽ, പി.യു ഹഫീസ് മുഹമ്മദ്, ടി.ശ്രീകുമാർ, ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചങ്ങനാശേരി ഗവ.ആശുപത്രിയിൽ പുനർജനി സേവനപ്രവർത്തനങ്ങളും ക്യാമ്പ് ദിവസങ്ങളിൽ നടത്തും. ജനുവരി ഒന്നിനാണ് സമാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |