
കണ്ണൂർ: മുസ്ളിം ലീഗിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.ക്രോസ് മാർക്കിടേണ്ടയിടത്ത് ഒപ്പിട്ടതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ മേയർ അഡ്വ.പി.ഇന്ദിരയുടെ വോട്ട് അസാധുവായി.ഡെപ്യൂട്ടി മേയറർ തിരഞ്ഞെടുപ്പിൽ 35 വോട്ടാണ് വാരം വാർഡ് കൗൺസിലറായ കെ.പി.താഹിർ നേടിയത്. എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥി കെ.പി.അനിൽകുമാറിന് 15 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി എ.കെ. മജേഷിന് നാലു വോട്ടുകളും ലഭിച്ചു. മേയറായി തിരഞ്ഞെടുക്കപ്പെട്ട ഏക എസ്.ഡി.പി.ഐ അംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കോർപറേഷൻ കൗൺസിൽ ഹാളിൽ തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടപടിക്രമങ്ങൾ ജില്ലാ കലക്ടർ കൗൺസിലിനെ വായിച്ചു കേൾപ്പിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്. തുടർന്ന് മുന്നണികൾ മേയർ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു. ഇതിനനുസരിച്ച് ബാലറ്റ് തയ്യാറാക്കി കൗൺസിലർമാർക്ക് വാർഡ് ക്രമത്തിൽ നൽകി. കൗൺസിലർമാർ ഓരോരുത്തരായി വോട്ട് ചെയ്ത് ബാലറ്റുപെട്ടിയിൽ നിക്ഷേപിച്ചു. വോട്ടിംഗ് പ്രക്രിയ പൂർത്തിയായതോടെ ഓരോ മുന്നണികളുടെയും പ്രതിനിധികളുടെ സാനിധ്യത്തിൽ പെട്ടി തുറന്ന് ബാലറ്റുകൾ തരംതിരിച്ചു ശേഷം വോട്ടെണ്ണി.
സ്റ്റേഡിയം ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |