SignIn
Kerala Kaumudi Online
Saturday, 25 April 2026 7.48 AM IST

താക്കീത്, അച്ചടക്കത്തിന് വാളെടുത്ത്...

Increase Font Size Decrease Font Size Print Page

വിമതർക്ക് താക്കീത്

തൃശൂർ: മേയർ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ച ലാലി ജയിംസിന് മണിക്കൂറുകൾക്കുള്ളിൽ സസ്‌പെൻഷൻ. മറ്റത്തൂരിൽ പാർട്ടി തീരുമാനം ലംഘിച്ച ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രനെയും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിലിനെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതോടെ അച്ചടക്കം ലംഘിക്കുന്നവർക്ക് വ്യക്തമായ താക്കീതും കോൺഗ്രസ് നൽകി.

പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് ഇല്ലാതായതിന്റെ തെളിവു കൂടിയാണ് അച്ചടക്കം ലംഘിച്ചവർക്കെതിരെ സ്വീകരിക്കുന്ന കർശന നടപടിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മേയർ സ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ച് കൗൺസിലർ ലാലി ജയിംസ് രംഗത്തെത്തിയത്.
ഡി.സി.സി അദ്ധ്യക്ഷനടക്കമുള്ളവർക്കെതിരെ കോഴ ആരോപണവും ഉന്നയിച്ചു. നേതൃത്വത്തെ വിമർശിച്ചാലും നടപടിയെടുക്കില്ലെന്ന് കരുതിയ ലാലിക്കെതിരെ കർശന നടപടിയാണ് എടുത്തത്. അഖിലേന്ത്യ സംഘടനാ സെക്രട്ടറി കെ.സി.വേണുഗോപാലടക്കമുള്ളവരെയും വിമർശിച്ചിരുന്നു. നടപടിയെടുത്താൽ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും കോൺഗ്രസ് നേതൃത്വം ഇത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ലാലിയും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ലാലിയും മയപ്പെട്ടു. സസ്‌പെൻഡ് ചെയ്യാനും തിരിച്ചെടുക്കാനും പാർട്ടിക്ക് അവകാശമുണ്ടെങ്കിലും നീതിപൂർവകമല്ല നടപടിയെന്നായിരുന്നു അഭിപ്രായം. കോൺഗ്രസുകാരിയായി തുടരാൻ അംഗത്വത്തിന്റെ ആവശ്യമില്ലെന്നും ലാലി പറഞ്ഞു. തന്റെ ഭാഗം കേൾക്കാനോ വിശദീകരണം ചോദിക്കാനോ തയ്യാറാകാതെ രാത്രി വൈകി എടുത്ത തീരുമാനമാണെന്നും ആരോപിച്ചു. നിലവിൽ മേയർ നിജി ജസ്റ്റിൻ പലതവണ പണവുമായി പലയിടങ്ങളിലേക്ക് പോയത് അറിഞ്ഞിട്ടുണ്ടെന്നും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.

വികസനത്തിലാണ് കാര്യം ; ടാജറ്റ്

വിവാദങ്ങളിലല്ല വികസനത്തിലാണ് കാര്യമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. അതുകൊണ്ടാണ് ഇടതുപക്ഷ സഹയാത്രികരായിരുന്ന കൗൺസിലർ പോലും വോട്ട് ചെയ്ത് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 35 വോട്ടുകൾ നേടി തന്നത്. വിവാദങ്ങളെല്ലാം അസ്ഥാനത്താണെന്നും കോൺഗ്രസ് നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർമാർക്കായി 31ന് രാവിലെ 10 ന് ഡി.സി.സി ഓഫീസിൽ കില മുൻ ഡയറക്ടർ ഡോ.പി.പി.ബാലൻ നേതൃത്വം നൽകുന്ന ക്യാമ്പ് നടക്കും.


മറ്റത്തൂരിൽ കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പാർട്ടി തീരുമാനം ലംഘിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രനെയും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിലിനെയും പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തത്.


സണ്ണി ജോസഫ് എം.എൽ.എ
കെ.പി.സി.സി പ്രസിഡന്റ്

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.