
കോട്ടയം : ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളിലെ കുട്ടികൾക്കായുള്ള ഉപജില്ലാതല ദ്വിദിന ക്യാമ്പുകൾക്ക് തുടക്കമായി. ജില്ലയിലെ 141 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിലവിൽ 4167 അംഗങ്ങളാണുള്ളത്. സ്‌കൂൾതല ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 456 കുട്ടികളാണ് ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ആമുഖ പ്രഭാഷണം നടത്തി . ക്യാമ്പിൽ കാലാവസ്ഥാ പ്രവചന സംവിധാനത്തോടൊപ്പം ആനിമേഷൻ വിഭാഗത്തിൽ സ്വതന്ത്ര സോഫ്റ്റ് വെയറുകളായ ഓപ്പൺ ടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് ഷോർട്ട് വീഡിയോകളും കുട്ടികൾ തയ്യാറാക്കും. ജനുവരി 3 വരെയാണ് വിവിധ കേന്ദ്രങ്ങളിലായി ക്യാമ്പുകൾ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |