മലപ്പുറം : അങ്ങാടിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന പുതുവെളിച്ചം ഫൗണ്ടേഷൻ സംസ്ഥാന കൺവെൻഷൻ പി. ഉബൈദുള്ള എം.എൽ.എ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ഫാത്തിമത്ത് സുഹ്റ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. റിനിഷ മുഖ്യാതിഥിയായിരുന്നു. വസന്ത താനൂർ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി.മെഹ്റുന്നീസ, പൂക്കോട്ടൂർ 16ാം വാർഡ് കൗൺസിലർ സഫിയ, അഡ്വ. രാജേന്ദ്രൻ, പ്രസന്ന ഗോപാലൻ കൊല്ലം, ഇത്തീരു എന്നിവർ സംസാരിച്ചു. ഹരിശ്രീ ഫറോക്കിന്റെ നേതൃത്വത്തിൽ നാടൻപാട്ടും കൈക്കൊട്ടിക്കളിയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |