കാഞ്ഞങ്ങാട്: "കല്യോട്ടൊരുമ" യുടെ വാർഷികവും ഗുരുവന്ദനവും സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ വൈശാഖ് മുഖ്യാതിഥിയായി. പി.എം. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപിക എം.കെ ചിത്ര സ്വാഗതവും, എസ്.ഐ ജോ കണ്ണോത്ത് നന്ദിയും പറഞ്ഞു. സപ്തതി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടോംസൺ പുത്തൻ കാല സ്കൂൾ ചരിത്രാവലോകനം നടത്തി. പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. എം.കെ. ബാബുരാജ്, രതീഷ് രാഘവൻ, ദീപ, സുനിത, പ്രിൻസിപ്പാൾ ഇൻ ചാർജ് വിലാസിനി, പി.ടി.എ പ്രസിഡന്റ് പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ, കോർഡിനേറ്റർ വാസന്തി, എസ്.എം. സാബു ജോസ്, അജി കല്യോട്ട്, പ്രിയങ്ക വേണു നാഥൻ, രാജേഷ് ബി കൃഷ്ണൻ, ശുഭശ്രീ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |