
കല്ലമ്പലം: മൊഴി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിശുദിന പ്രശ്നോത്തരി പുരസ്കാരം വിതരണവും ക്രിസ്‌മസ് ആഘോഷവും കവി സുരേഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. നവംബർ 14ന് 'ഞാൻ അറിയുന്ന നെഹ്‌റു' എന്ന വിഷയത്തിൽ നടന്ന പ്രശ്നോത്തരിയിൽ വിജയിച്ച കുട്ടികൾക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. തുടർന്ന് ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടകാഭിനയത്തിൽ ഒന്നാംസ്ഥാനം നേടിയ അമനെയും ആദരിച്ചു. കുട്ടികളുടെ കൂട്ടായ്മ,തളിർമൊഴി രൂപീകരണം,വനിതാ കൂട്ടായ്മ,മഹിളാമൊഴി തുടങ്ങിയവ രൂപീകരിച്ചു. സൈഫുദീൻ കല്ലമ്പലം അദ്ധ്യക്ഷനായി. ഷീനാ രാജീവ് കവിത അവതരിപ്പിക്കുകയും എം.ടി.വിശ്വ തിലകൻ നന്ദിയും പറഞ്ഞു. മുരളീ കൃഷ്ണൻ, രാമചന്ദ്രൻ നായർ,കുമാർ രാജ്,ആനന്ദൻ കിളിമാനൂർ തുടങ്ങിയവർ പകെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |