
കൊച്ചി: റോഡ്‌മേറ്റ് സോഫ്‌റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ മുന്നൊരുക്ക മത്സരത്തിൽ കൊറിയോഗ്രാഫേഴ്‌സ് ടീം കിരീടം നേടി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കൊച്ചിൻ കസ്റ്റംസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊറിയോഗ്രാഫേഴ്‌സ് ജേതാക്കളായത്. കൊറിയോഗ്രാഫേഴ്‌സ് താരം അജിത് ജാനാണ് പ്ലെയർ ഒഫ് ദി മാച്ച്. റോഡ്‌മേറ്റ് സി.ഇ.ഒ സി.പി. ജിയാദ്, സി.ഒ.ഒ സുജയ്ദ ജിയാദ് എന്നിവർ ട്രോഫി കൈമാറി. നർക്കോട്ടിക് സെൽ എ.സി.പി അബ്ദുൾ സലീം, കൊച്ചി കോർപ്പറേഷൻ എച്ച്.ഐ. കൃഷ്ണകുമാർ, സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി പ്രസിഡന്റ് അനിൽ തോമസ്, എക്‌സിക്യൂട്ടീവ് അംഗം സ്ലീബ വർഗീസ്, താരസംഘടനയായ അമ്മയുടെ ട്രഷറർ ഉണ്ണി ശിവപാൽ, നടൻമാരായ അഖിൽ മാരാർ, സാജു നവോദയ, സോഹൻ സീനുലാൽ, സിജോയ് വർഗീസ്, ശ്രീകാന്ത് മുരളി, രമ്യ പണിക്കർ, പ്രിൻസി ഫിലിപ്പ്, അഥിസ്വ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |