
കൊച്ചി: കരോൾ സംഘങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കേണ്ടത് ജനാധിപത്യ മതേതരവിശ്വാസികളുടെ കടമയാണെന്ന് ശിവസേന യു.ബി.ടി സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു. ശിവസേന ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വൈ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന മീഡിയസെൽ ചെയർമാൻ സൗഭാഗ് സുരേന്ദ്രൻ, ജില്ലാ നേതാക്കളായ ടി.കെ അരവിന്ദൻ, പി.ആർ ശിവൻ, നിഷാദ് വെണ്ണല, ദീപ സൗഭാഗ്, എം.ബി സജേഷ്, സജീവൻ പെരുമ്പിള്ളി, പി.ആർ സാവിയോ, ഷാരോൺ കൊച്ചി, ജില്ലാ സെക്രട്ടറി ജേക്കബ് തോമസ്, മീഡിയ സെൽ ജില്ലാ ചെയർമാൻ മുരളീധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |