SignIn
Kerala Kaumudi Online
Thursday, 19 February 2026 2.53 AM IST

എൻ.സി.സി ക്യാമ്പ് ആരംഭിച്ചു

Increase Font Size Decrease Font Size Print Page
ncc

ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി ക്യാമ്പ് ആരംഭിച്ചു. സെവൻ കേരള നേവൽ എൻ.സി.സി എറണാകുളം യൂണിറ്റിന്റെ കീഴിൽ 26ന് ആരംഭിച്ച ക്യാമ്പ് ജനുവരി നാല് വരെയാണ് നടക്കുന്നത്. തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എൻ.സി.സി സൈബർ കൂടാതെ സൈബർ സെക്യൂരിറ്റി, സെൽഫ് ഡിഫൻസ്, ഫയർ ആൻഡ് സേഫ്റ്റി, ലഹരിയുടെ ദൂഷ്യവശങ്ങൾ എന്നീ മേഖലകളിൽ പ്രത്യേകം ക്ലാസുകൾ ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും എക്‌സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ നൽകുന്നുണ്ട്. ക്യാപ്റ്റൻ ഷിബു ജോൺ, ലെഫ്റ്റ്. കമാൻഡർ ജിതിൻ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY