കണ്ണൂർ: മണ്ണിന്റെ താളം നെഞ്ചിലേറ്റി തുടി താളത്തിന്റെ അകമ്പടിയോടെ സർഗോത്സവം കലാമേളയിൽ വിദ്യാർത്ഥികൾ നിറഞ്ഞാടി. ഗോത്രജീവിതത്തിന്റെ ലാളിത്യം വ്യക്തമാക്കുന്ന പരമ്പരാഗത നൃത്തങ്ങളാണ് സർഗോത്സവത്തിന്റെ പ്രധാന വേദിയായ കളിയാട്ടത്തിൽ അരങ്ങേറിയത്.
മംഗലം കളി, വട്ടക്കളി, കമ്പളനാട്ടി, കൂറാട്ട, മന്നാൻ കൂത്ത് തുടങ്ങി വ്യത്യസ്ത നൃത്ത രൂപങ്ങളാണ് വേദിയിൽ അരങ്ങേറിയത്. വിദ്യാർത്ഥികളായ തനത് കലാകാരന്മാരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പാള, പനയോല, പ്ലാവില, മാവില, മുള, ഇഞ്ചത്തോൽ, ചണ, പക്ഷിത്തൂവൽ തുടങ്ങിയവ ഉപയോഗിച്ചുള്ള പരമ്പരാഗത വേഷവുമണിഞ്ഞുകൊണ്ടുള്ള കളിയാട്ട വേദി പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിമാറി.
ഒള്ളുള്ളേരി ഒള്ളുള്ളേരി മാണിനങ്കരെ, കണ്ടനും കോമരനും മുള്ളാട്ടന്മാരും തുടങ്ങിയ പാട്ടുകൾ ഉൾക്കൊള്ളിച്ച് വേദിയിൽ അവതരിപ്പിക്കപ്പെട്ട ഓരോ നൃത്തവും വിനോദം മാത്രമല്ല, തലമുറകളായി കൈമാറിവന്ന ജീവിതാനുഭവങ്ങളുടെയും പാരമ്പര്യത്തിന്റെയും ദൃശ്യാവിഷ്‌കാരം കൂടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |