
ചെന്നെ: ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി നടനും തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപകനുമായ വിജയ് പ്രഖ്യാപിച്ചു, താൻ സിനിമ വിടുന്നു.
മലേഷ്യയിൽ ജനനായകൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വിജയ് വികാരാധീനനായി. തനിക്ക് എല്ലാം നൽകിയ ആരാധകർക്കുവേണ്ടി നിൽക്കുവാനായാണ് സിനിമ ഉപേക്ഷിക്കുന്നതെന്ന് വിജയ് പറഞ്ഞു. ' ഞാൻ സിനിമയിലേക്ക് വരുമ്പോൾ കരുതിയത് ചെറിയൊരു വീട് കെട്ടുകയാണെന്നാണ്. എന്നാൽ നിങ്ങളെല്ലാവരും ചേർന്ന് എന്നെയൊരു കൊട്ടാരമാക്കി വളർത്തി. ഒരു കോട്ട തീർക്കാൻ സഹായിച്ചു. അതുകൊണ്ടാണ് നിങ്ങൾക്കുവേണ്ടി നിലകൊള്ളാൻ ഞാൻ ആഗ്രഹിച്ചത്. എനിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കുവേണ്ടി ഞാൻ സിനിമ തന്നെ ഉപേക്ഷിച്ചു. ജീവിതത്തിൽ വിജയിക്കണമെങ്കിൽ, നിങ്ങൾക്ക് സുഹൃത്തുക്കൾ വേണമെന്നില്ല. കരുത്തനായൊരു ശത്രുവാണ് വേണ്ടത്. കരുത്തുള്ള ശത്രുവുള്ളപ്പോൾ നിങ്ങളും കരുത്തനാകും. അതുകൊണ്ട്, 2026ൽ ചരിത്രം ആവർത്തിക്കും. തയ്യാറായിരിക്കൂ.."-വിജയ് പറഞ്ഞു.
ക്വാലലംപുരിലെ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് 'ദളപതി തിരുവി ഴ" എന്ന പേരിൽ ഓഡിയോ ലോഞ്ച് നടന്നത്. ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. പരിപാടി മലേഷ്യൻ ബുക്ക് ഒഫ് റെക്കോഡ്സിലും ഇടം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |