
താനൂർ : താനൂർ ശോഭപറമ്പ് ഉത്സവത്തിന്റെ ഭാഗമായി ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ താനൂർ ജംഗ്ഷൻ വഴി തിരൂർ കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വലിയ വാഹനങ്ങളായ ലോറി, ബസ് എന്നിവ ചമ്രവട്ടം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ബി.പി അങ്ങാടി വഴിയും കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ ചേളാരി നിന്നും മറ്റു വാഹനങ്ങൾ പരപ്പനങ്ങാടി നിന്നും തിരിച്ചു വിടും. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ താനൂർ ബ്ലോക്ക് വഴി ബീച്ച് റോഡിലൂടെയും പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |