
മലയിൻകീഴ്: ഊരൂട്ടമ്പലം ഗവ.എൽ.പി സ്കൂളിൽ 1975ൽ പഠനം നടത്തിയ സൗഹൃദങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ്,ന്യൂഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം ഫോർട്ട് എസ്.ഐ കെ.സുരേഷ് നിർവഹിച്ചു.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ. എ.സിറാജ്ജുദീൻ,എസ്.ഐ.എസ് അനിൽകുമാർ,എം.മഹേന്ദ്രൻ,എ.കെ.സജീവ്,ജ്യോതി പ്രകാശ്,സ്റ്റീഫൻഎന്നിവർ പങ്കെടുത്തു.വിവിധ മേഖലയിലെ സൗഹൃദങ്ങളെയും മാതാപിതാക്കളെയും ആദരിച്ചു.1975 ബാച്ച് കൂട്ടായ്മയിലെ അംഗം മായ അനിൽകുമാർ സൗജന്യമായി നൽകിയ അഞ്ച് സെന്റ് വസ്തുവിൽ സാംസ്കാരിക നിലയം, അശരണർക്ക് ഒരു കൈത്താങ്ങ് ഭവന പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തന പദ്ധതികൾക്ക് തുടക്കം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |