
ചെറുതുരുത്തി: സുജിൽ കുമാർ എന്ന കുട്ടൻ വയലിക്ക് കേരള ഫോക് ലോർ യുവ പ്രതിഭ പുരസ്‌കാരം. കഴിഞ്ഞ ദിവസമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിച്ചത്. നാടൻ കലാ മേഖലയിലെ 25 വർഷത്തെ പ്രവർത്തനങ്ങൾ മുൻ നിറുത്തിയാണ് പുരസ്‌കാരം നേടിയത്. ആറങ്ങോട്ടുകര സ്വദേശിയായ സുജിൽ കുമാർ കഴിഞ്ഞ 25 വർഷക്കാലമായി കലാമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തയാണ്. വയലി ആറങ്ങോട്ടുകര എന്ന കലാ സംഘടനയുടെ തുടക്കക്കാരിൽ ഒരാളാണ് സുജിൽ.
നാട്ടുപകരണങ്ങൾ വാദനത്തിലും മുളവാദ്യ ഗവേഷണത്തിലും പ്രവർത്തിച്ചുവരുന്നു. വയലി മുളവാദ്യ സംഘത്തെ നയിക്കുന്ന വ്യക്തി കൂടിയായ സുജിൽ നേരത്തെ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |