
തൃശൂർ: റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ വിശാഖപട്ടണത്ത് നടത്തിയ 63-ാം ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ശ്രേയ ബാലഗോപാലിന് സ്വർണ മെഡൽ. റോളർ സ്‌കൂട്ടർ വിഭാഗത്തിലാണ് ശ്രേയയുടെ നേട്ടം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ബംഗളൂരുവിൽ നടന്ന കഴിഞ്ഞവർഷത്തെ ദേശീയ ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ ലഭിച്ചിരുന്നു.
ചാർട്ടേർഡ് അക്കൗണ്ടന്റ് ആർട്ടിക്കിൾഷിപ്പ് വിദ്യാർത്ഥിയായ ശ്രേയ, റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്‌നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ. ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസർ എൽ. ഗീതയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |