
തൃശൂർ: പാർട്ട് വൺ ഫിലിംസും ബിന്നി ഇമ്മട്ടി ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പതിനൊന്നാമത് ഭരത് പി.ജെ.ആന്റണി സ്മാരക നാടകസിനിമ അഭിനയ പ്രതിഭ അവാർഡ് മന്ത്രി അഡ്വ.കെ.രാജൻ നടൻ ടി.ജി.രവിക്ക് സമർപ്പിച്ചു. ശില്പി മണികണ്ഠൻ കിഴക്കൂട്ട് രൂപകല്പന ചെയ്ത ശില്പവും 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, നാടക രചനാ പുരസ്‌കാരങ്ങളും നൽകി. സാഹിത്യ അക്കാഡമിയിൽ ഷോർട്ട് ഫിലിം പ്രദർശനവും സംഘടിപ്പിച്ചിരുന്നു. കവി രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. ചാക്കോ ഡി. അന്തിക്കാട്, ജയരാജ് വാര്യർ, സി. ആർ. ദാസ്, പ്രിയനന്ദൻ, ഡോ.പി.ഗീത, ജോയ് പ്ലാശ്ശേരി, സേവ്യർ ചിറയത്ത്, കെ.ടി. കൃഷ്ണകുമാർ,ഡോ. കെ.ടി. ശ്രീജ, ഡോ.പി. ഗീത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |