
തൃശൂർ: തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജി ഉൾപ്പെടെയുള്ളവരുടെ പേര് വെട്ടി മാറ്റാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞാലും ചരിത്രത്തിൽ നിന്ന് മാറ്റാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ്് അഡ്വ. ജോസഫ് ടാജറ്റ്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയതിൽ പ്രതിഷേധിച്ചും മോദി സർക്കാർ കൊണ്ടുവരുന്ന പദ്ധതിയിൽ പ്രതിഷേധിച്ചും തൃശൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷന് മുമ്പിൽ നടന്ന തൊഴിലുറപ്പ് സംരക്ഷണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കെ.വി. ദാസൻ, ജോൺ ഡാനിയേൽ, ഐ.പി പോൾ, ബൈജു വർഗീസ്, രാജൻ പല്ലൻ,എം.എസ്. ശിവരാമകൃഷ്ണൻ, പി.ശിവശങ്കരൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ.പി. രാധാകൃഷ്ണൻ,കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |