
തൃശൂർ: പേരാമംഗലം അഹല്യ വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്കായി 'കൂടെ' (അഹല്യ ചൈൽഡ് കെയർ കണക്ട്) എന്ന ടെലിമെഡിസിൻ പദ്ധതി ആരംഭിച്ചു. സ്‌കൂൾ സമയങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന അടിയന്തര ആരോഗ്യ സാഹചര്യങ്ങളിൽ അദ്ധ്യാപകർക്ക് വീഡിയോ കോൾ വഴി ഡോക്ടർമാരുടെ വിദഗ്‌ദ്ധോപദേശം സൗജന്യമായി പദ്ധതിയിലൂടെ തേടാം. തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കെ.ജി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ. സുധീർ മഠത്തിപ്പറമ്പിൽ, പ്രിൻസിപ്പൽ കെ.വി. മനോജ്, പ്രീത, നിതീഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ബി.എൽ.എസ് പരിശീലനം, പ്രിവിലേജ് കാർഡ് വിതരണം എന്നിവയും നടപ്പിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |