തൃശൂർ: പാറളം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച മെമ്പർ പി.വി. ബിന്ദുവിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിന്ദുവിന്റെ വോട്ട് അസാധുവായിരുന്നു.
പാറളം പഞ്ചായത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ആറ് സീറ്റുകളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിന്ദുവിന്റെ വോട്ട് അസാധുവായതോടെ ബി.ജെ.പിയുടെ അനിത പ്രസന്നൻ ആറ് വോട്ട് നേടി പഞ്ചായത്ത് പ്രസിഡന്റായി. യു.ഡി.എഫിന് അഞ്ച് വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. എൽ.ഡി.എഫിന് അഞ്ച് സീറ്റുകൾ മാത്രമേയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |