
നിശ്ചയം ഇന്ന് ? ഏഴ് വർഷത്തെ പ്രണയം
നെഹ്റു കുടുംബം രാജസ്ഥാനിലെ രന്തംബോറെയിൽ
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി-റോബർട്ട് വദ്ര ദമ്പതികളുടെ മകൻ റൈഹാൻ വദ്രയ്‌ക്കും പ്രണയിനി അവീവ ബയ്‌ഗിനും ഇത് സ്വപ്‌ന സാക്ഷാത്കാരം. വിവാഹനിശ്ചയം ഇന്ന് രാജസ്ഥാനിലെ രന്തംബോറെയിലെ സുജൻ ഷേർ ബാഗ് റിസോർട്ടിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങ് കഴിഞ്ഞദിവസം നടന്നതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വാർത്തകളിൽ നെഹ്‌റു കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വകാര്യമായ ചടങ്ങായി നടത്താനാണ് തീരുമാനമെന്ന് അറിയുന്നു. പ്രിയങ്ക, റോബർട്ട്, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവർ ഇതിനോടകം രന്തംബോറെയിലെത്തിയിട്ടുണ്ട്. നാലു ദിവസത്തോളം അവിടെയുണ്ടാകുമെന്നാണ് സൂചന. പുതുവർഷാഘോഷങ്ങളിലും പങ്കെടുക്കും. റൈഹാൻ - അവീവ ജോഡികളുടെ ഏഴുവർഷത്തെ പ്രണയമാണ് പൂവണിയുന്നത്. ഡൽഹിയിലെ വ്യവസായി ഇമ്രാൻ ബയ്‌ഗിന്റെ മകളാണ് അവീവ. മാതാവ് നന്ദിത ഇന്റീരിയർ ഡിസൈനറാണ്. പ്രിയങ്കയുടെ സുഹൃത്തായ നന്ദിത, ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ സഹായിച്ചിരുന്നു.
ഫോട്ടോഗ്രാഫിയിൽ താത്പര്യം
റൈഹാനും അവീവയ്‌ക്കും ഫോട്ടോഗ്രാഫി ഒരുപോലെ ഇഷ്‌ടം
അവീവ ഇന്റീരിയർ ഡിസൈനറും മുൻ ദേശീയതല ഫുട്ബോൾ താരവും
ആറ്റ്ലെയർ 11 എന്ന പേരിൽ ഫോട്ടോഗ്രാഫി സ്റ്റുഡിയോയും പ്രൊഡക്ഷൻ കമ്പനിയും
അവീവയുടെ പേരിലുണ്ട്.
രന്തംബോറെയിലെത്തിയ ഇരുവരും അവിടുത്തെ ദേശീയ ഉദ്യാനം സന്ദർശിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |