
കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തുനിന്ന് ഗവിയിലേക്കുപോയ ഉല്ലാസയാത്ര ബസാണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തി തീ അണച്ചു. ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊര് ബസ് എത്തിച്ച് യാത്രക്കാരെ കയറ്റി വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |