
തമിഴിലെ ബ്ലോക് ബസ്റ്റർ ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനാകുന്ന വിത്ത് ലവ്" ഫെബ്രുവരി 6 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അനശ്വര രാജൻ ആണ് നായിക.പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് വിത്ത് ലവ്".റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം നവാഗതനായ മദൻ രചനയും സംവിധാനവും നിർവഹിക്കുന്നു.
ചിത്രത്തിലെ ' അയ്യോ കാതലേ' എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു.
ലവർ, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി മദൻ പ്രവർത്തിച്ചിട്ടുണ്ട്.ഹരിഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സിയോൺ ഫിലിംസിന്റെ ബാനറിൽ സൗന്ദര്യ രജനികാന്തും ആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, പി.ആർ.ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |