
പുതുവർഷം...പുതിയ പ്രതീക്ഷകൾ... പുതുമുഖ താരങ്ങൾ... മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 'മെറി ബോയ്സ് ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ഒാഫീസർ ഒാൺ ഡ്യൂട്ടിയിൽ വില്ലത്തിയായി തിളങ്ങിയ ഐശ്വര്യ രാജിനൊപ്പം കീർത്തന പി. എസ്, ശ്വേത വാര്യർ, പാർവതി അയ്യപ്പദാസ് എന്നീ പുതുമുഖങ്ങൾ പോസ്റ്ററിൽ ഇടം പിടിച്ചു. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മെറി ബോയ്സിന് ഇനിയും 20 ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്.പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും മെറി ബോയ്സ് .
റോഷൻ അബ്ദുൽ റഹൂഫ് , വിശാഖ് , സാഫ് ബോയ്, ഷോൺ ജോയ്,
ഫ്രാങ്കോ ഫ്രാൻസിസ്, എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. തിരക്കഥ ശ്രീപ്രസാദ് , ഛായാഗ്രഹണം - ഫായിസ് സിദ്ദിഖ്, സംഗീതം സാം സി.എസ്, കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. എഡിറ്റർ- ആകാശ് ജോസഫ് വർഗ്ഗീസ്.കോസ്റ്റ്യൂം -മെൽവി ജെ. മേക്കപ്പ്- റോണക്സ് സേവ്യർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |