
മോളിവുഡ് ടൈംസ് ഫസ്റ്റ് ലുക്ക്
അടിമുടി ലുക്ക് മാറി നസ്ളിൻ എത്തുന്ന മോളിവുഡ് ടൈംസ് ഫസ്റ്റ് ലുക്ക് പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി വരുന്ന മോളിവുഡ് ടൈംസ് അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്നു. എ ഹേറ്റ് ലെറ്റർ ടു സിനിമ എന്നാണ് ടാഗ്‌ലൈൻ. ഷറഫുദ്ദീൻ, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
രാമു സുനിൽ തിരക്കഥ ഒരുക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യു മാഷ ഹംസ,, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നു.വേനൽ അവധിക്കാലത്ത് റിലീസ് ചെയ്യും. പി.ആർ. ഒ എ. എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |