
കൊച്ചി: സോഫ്‌റ്റ്‌വെയർ കയറ്റുമതിയിൽ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാർക്കുകൾക്ക് റെക്കാഡ് വരുമാനം. 2024- 25ൽ നേട്ടം 26,765 കോടി. 2023- 24ലേതിനെക്കാൾ 2,093 കോടി അധികം. മുന്നിൽ തിരുവനന്തപുരം ടെക്നോപാർക്കാണ്- 14,575 കോടി. മുൻവർഷത്തെക്കാൾ 10 ശതമാനം വർദ്ധന. കൊച്ചി ഇൻഫോപാർക്ക് 12,060 കോടിയും കോഴിക്കോട് സൈബർപാർക്ക് 130 കോടിയും നേടി.
എ.ഐ, ജനറേറ്റീവ് എ.ഐ (ജെൻ എ.ഐ), വൻകിട കമ്പനികൾക്ക് സേവനങ്ങൾ നൽകുന്ന ഗ്ളോബൽ കേപ്പബിലിറ്റി സെന്റർ (ജി.സി.സി) തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതാണ് നേട്ടമായത്. 2026ൽ വലിയ വളർച്ചയാണ് ഐ.ടി പാർക്കുകൾ ലക്ഷ്യമിടുന്നത്. ടെക്നോപാർക്കിൽ ടി.സി.എസിന്റെ പുതിയ കാമ്പസ് ഉടൻ ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ആൻഡ് റിസർച്ച് ഹബ്ബാണ്. 6,000 പേർക്ക് തൊഴിലവസരമുണ്ടാകും. ഇൻഫോപാർക്കിലെ സ്ഥാപനങ്ങളും ബഹുരാഷ്ട്ര കമ്പനികളുമായി ഇക്കൊല്ലം കരാറുകളിലേർപ്പെടും. സൈബർപാർക്കിൽ അടുത്തഘട്ടം വികസനം പുരോഗമിക്കുന്നു.
ടെക്നോപാർക്ക്
തൊഴിൽ: 80,000
വികസനം: 3, 4 ഘട്ടങ്ങൾ
ഇൻഫോപാർക്ക്
തൊഴിൽ: 73,500
വികസനം: 3-ാം ഘട്ടം
സൈബർപാർക്ക്
തൊഴിൽ: 1,500
വികസനം: 4 ലക്ഷം ചതുരശ്രയടി കെട്ടിടം
കേരളത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിന്റെ വിജയമാണ് ഐ.ടി മേഖലയിലെ വളർച്ച.
- കേണൽ സഞ്ജീവ് നായർ,
സി.ഇ.ഒ, ടെക്നോപാർക്ക്
ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലും മത്സരക്ഷമമാണ് കേരളമെന്ന് തെളിഞ്ഞു.
- സുശാന്ത് കുറുന്തിൽ,
സി.ഇ.ഒ, ഇൻഫോപാർക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |