
ആറ്റിങ്ങൽ: പുതുവർഷ ദിനത്തിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച പ്രതി പിടിയിലായി. പാറയടിയിൽ അനീഷിനെ ആക്രമിച്ച ആറ്റിങ്ങൽ പൊയ്‌കമുക്ക് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തത്. അനീഷിന്റെ സഹോദരനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം എസ്.എച്ച് ഒ അജയൻ,എസ്.ഐമാരായ ജിഷ്ണു,സിതാര മോഹൻ,എസ്.പി.സി.ഒമാരായ അരുൺകുമാർ,സജിത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
