
ടെക്നോളജി മേഖലയിൽ ശക്തമായ മുന്നേറ്റത്തിന്റെ വർഷമാകും 2026 എന്നാണ് ആഗോള വിലയിരുത്തൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ, റോബോട്ടിക്‌സ്, ക്ലൗഡ് സിസ്റ്റങ്ങൾ തുടങ്ങിയ മേഖലകൾ വൻ വളർച്ച കൈവരിക്കും. തൊഴിൽ മേഖലയും ഉന്നത വിദ്യാഭ്യാസവും സ്പെഷ്യലൈസേഷനും ഇതനുസരിച്ച് വലിയ മാറ്റങ്ങൾക്ക് വിധായമാകും. സൈബർ സുരക്ഷ, ഡിജിറ്റൽ ലിറ്ററസി, ഡാറ്റ സയൻസ്, ക്രിയേറ്റിവിറ്റി, സംരംഭകത്വം, ഹൈബ്രിഡ് ലേണിംഗ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കും.
ടെക്നോളജിക്കു പുറമേ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ മാറ്റം, പാരമ്പര്യേതര ഊർജം, സുസ്ഥിര വികസനം, അഗ്രിബിസിനസ്, അഗ്രിടെക്‌നോളജി, ഹെൽത്ത് കെയർ, ബയോടെക്‌നോളജി, ബയോമെഡിക്കൽ സിസ്റ്റങ്ങൾ എന്നിവയിലും തൊഴിൽ സാധ്യതകൾ വർധിക്കും. ഫിൻടെക്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇകൊമേഴ്‌സ്, ബിസിനസ് അനലിറ്റിക്‌സ്, നഴ്‌സിംഗ്, പാരാമെഡിക്കൽ മേഖലകൾക്കും വലിയ വളർച്ച പ്രതീക്ഷിക്കാം. കണ്ടന്റ് ക്രിയേഷൻ, അനിമേഷൻ, ഗെയിമിംഗ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സൃഷ്ടിപര മേഖലകളും 2026ൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കും.
ജനറേറ്റീവ് എ.ഐ 2026ലെ മുഖ്യ താരം ആയിരിക്കും. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ മെഗാ എ.ഐ പദ്ധതി ഇൻഫ്രാസ്ട്രക്ചർ, സ്‌കിൽ വികസനം, ഗവേഷണം എന്നിവ ശക്തിപ്പെടുത്തി ലക്ഷക്കണക്കിന് യുവാക്കൾക്ക് രാജ്യത്തിനകത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ് സ്‌കില്ലിംഗും റീ സ്‌കില്ലിംഗും
....................................
മികച്ച തൊഴിൽ നേടാൻ അപ് സ്‌കില്ലിംഗും റീ സ്‌കില്ലിംഗും അനിവാര്യമാകും. UGC അവതരിപ്പിച്ച Recognition of Prior Learning (RPL) സംവിധാനത്തിലൂടെ നിലവിലുള്ള അറിവും നൈപുണ്യവും അംഗീകരിക്കപ്പെടുന്നത് തൊഴിൽ സാധ്യത വർധിപ്പിക്കും. ഐ.എൽ.ഒ കണക്കുകൾ ഇന്ത്യയിൽ സ്‌കിൽ മിസ് മാച്ച് വലിയ വെല്ലുവിളിയാണെന്ന് സൂചിപ്പിക്കുന്നു. ഇതിന് മാറ്രം വരുത്താൻ അപ് സ്‌കില്ലിംഗും റീ സ്‌കില്ലിംഗും സഹായകമാകും.
ടെക്‌നോളജി, പരിസ്ഥിതി, എഐ അധിഷ്ഠിത കോഴ്‌സുകൾക്ക് കൂടുതൽ ആവശ്യകത ഉണ്ടാകും. ഇത് രാജ്യത്ത് സ്വകാര്യ, ഡീംഡ് സർവകലാശാലകളും വിദേശ സർവകലാശാലാ ക്യാമ്പസുകളും വർധിക്കാനിടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |