
ആളൂർ : തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. താഴെക്കാട് കൊമ്പിടി പുല്ലൂർ വീട്ടിൽ അനിൽകുമാർ (36), താഴെക്കാട് കൊമ്പിടി പുതൂർ വീട്ടിൽ വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ് (40) എന്നിവരെയാണ്
ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. അനിൽകുമാർ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വസന്തൻ അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ആളൂർ പൊലീസ് എസ്.എച്ച്. ഒ. ഷാജിമോൻ ബി., സബ് ഇൻസ്‌പെക്ടർ കെ.ടി. ബെന്നി, ജി.എസ്.ഐ മിനിമോൾ, സി.പി.ഒമാരായ സിനേഷ്, ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |